Monday, August 17, 2026

പ്രതിരോധ നടപടികള്‍ ഫലം കണ്ടു; കാനഡയില്‍ വാഹന മോഷണം കുറയുന്നു

ടൊറന്റോ: കാനഡയില്‍ വാഹന മോഷണം കുറയുന്നതായി റിപ്പോര്‍ട്ട്. ഇക്വിറ്റി അസോസിയേഷന്റെ പുതിയ കണക്കുകള്‍ പ്രകാരം, കാനഡയില്‍ വാഹന മോഷണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 2026-ന്റെ ആദ്യ പകുതിയില്‍ 20,759 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 2025-ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് (23,093) 10.1 ശതമാനത്തിന്റെ കുറവാണിത്. 2023-ല്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന വാഹന മോഷണം 2024, 2025, 2026 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. പോലീസിന്റെ കൃത്യമായ ബോധവല്‍ക്കരണവും ജനങ്ങള്‍ സ്വീകരിക്കുന്ന സുരക്ഷാ മാര്‍ഗങ്ങളുമാണ് മോഷണത്തില്‍ കുറവു വരുത്തുന്നത്.

വിവിധ പോലീസ് ഏജന്‍സികള്‍ തമ്മിലുള്ള മികച്ച ഏകോപനം, വിവരങ്ങള്‍ പങ്കുവെക്കല്‍, പോര്‍ട്ടുകളിലും റെയില്‍ യാര്‍ഡുകളിലും കര്‍ശന പരിശോധന, ക്രിമിനല്‍ കോഡിലെ നിയമ പരിഷ്‌കാരങ്ങള്‍ എന്നിവയാണ് മോഷണം കുറയാന്‍ പ്രധാന കാരണമായത്. കൂടാതെ ജനങ്ങള്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ മോഷണ നിരക്ക് കുറയാന്‍ കാരണമാകുന്നുണ്ടെന്നും ‘ഇക്വിറ്റി അസോസിയേഷന്‍’ വ്യക്തമാക്കുന്നു.

എങ്കിലും, വാഹനങ്ങള്‍ നിര്‍മിക്കുമ്പോള്‍ത്തന്നെ അവയിലെ ആന്റി-തെഫ്റ്റ് സെക്യൂരിറ്റി മാനദണ്ഡങ്ങള്‍ കൂടുതല്‍ പുതുക്കേണ്ടതുണ്ടെന്നും നിര്‍മാതാക്കള്‍ ഇതിനായി മുന്നോട്ടുവരണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!