Tuesday, August 18, 2026

നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; പരാതികൾ പരിശോധിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി

ഡൽഹി: നീറ്റ് പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികൾ തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായിരിക്കും സമിതിക്ക് നേതൃത്വം നൽകുക. പൊലീസിലെയും സിബിഐയിലെയും വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സമിതിയിൽ അംഗങ്ങളാകുമെന്ന് കോടതി അറിയിച്ചു. സമിതിയുടെ രൂപീകരണം സംബന്ധിച്ച വിശദമായ ഉത്തരവ് നാളെ പുറത്തിറക്കും.

നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉയർന്ന വിവിധ പരാതികളിൽ സമഗ്രമായ പരിശോധന നടത്തുന്നതിനായാണ് സമിതി രൂപീകരിക്കുന്നത്. പൊലീസ് നടപടികൾ, പ്രതിഷേധത്തിനിടെയുണ്ടായ അതിക്രമങ്ങൾ, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവ സമിതി പരിശോധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!