Wednesday, August 19, 2026

ഇറാനുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവച്ച് യുഎഇ; കടുത്ത നിലപാടിലേക്ക് കടക്കുകയാണെന്ന് അറിയിപ്പ്

ദുബായ്: ഇറാനുമായുള്ള എല്ലാത്തരം വ്യാപാര, സാമ്പത്തിക ഇടപാടുകളും അടിയന്തരമായി നിര്‍ത്തിവച്ച് യുഎഇ. ഇറാന്‍ വിക്ഷേപിച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യമിട്ടത് സമുദ്ര ഗതാഗതത്തെയാണെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ നയതന്ത്ര സംഭാഷണങ്ങള്‍ക്കും സഹകരണത്തിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ കടുത്ത നിലപാടിലേക്ക് കടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടര്‍ അഫ്ര അല്‍ ഹമേലി ഇറാനുമായുള്ള ബിസിനസ്, സാമ്പത്തിക ഇടപാടുകള്‍ പുനഃപരിശോധനകള്‍ക്ക് വിധേയമായി നിര്‍ത്തിവച്ചതായി സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് 6.52നാണ് യുഎഇയില്‍ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് സന്ദേശം സൈറണ്‍ മുഴക്കിയത്. ഇറാന്റെ ഭാഗത്തുനിന്ന് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ രാജ്യത്തിന് നേരെ പാഞ്ഞടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സേന അടിയന്തരമായി ഇടപെട്ട് മിസൈലുകള്‍ പ്രതിരോധിച്ചു. ഇതില്‍ ഒരു മിസൈല്‍ യുഎഇയുടെ ഭൗമ അതിര്‍ത്തിക്ക് പുറത്തും രണ്ടാമത്തേത് രാജ്യത്തിന്റെ സമുദ്ര അതിര്‍ത്തിക്കുള്ളിലുമാണ് പതിച്ചത്.

രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും സുരക്ഷയും സംരക്ഷിക്കാന്‍ സേന സദാസജ്ജമാണെന്ന് വ്യക്തമാക്കുന്ന വിഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. യുഎഇ എയര്‍ഫോഴ്‌സിന്റെയും പ്രതിരോധ സംവിധാനങ്ങളുടെയും കൃത്യതയും കരുത്തും തെളിയിക്കുന്നതാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!