Thursday, August 20, 2026

എംഡിഎംഎ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള പ്രതികള്‍ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍

കാസര്‍ഗോഡ്: എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് 22 വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതികള്‍ക്കായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. ഷാജിദ് കമ്മാടം കോടതിയില്‍ ഹാജരായി.

കാസര്‍ഗോഡ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാണ് അഡ്വ. ഷാജിദ് കമ്മാടം. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ മയക്കുമരുന്ന് കേസില്‍ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്.

അതേസമയം, കേസില്‍ ദുരൂഹതയുണ്ടെന്നും തങ്ങളെ മനഃപൂര്‍വം കേസില്‍ കുടുക്കിയതാണെന്നും പ്രതികള്‍ ആരോപിച്ചു. പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് പ്രതിയായ അബ്ദുള്‍ സലാം പറഞ്ഞു. പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മറ്റൊരു പ്രതിയായ മുഹമ്മദ് ഹുസൈനും പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് പ്രതികള്‍ മറുപടി നല്‍കിയില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!