Monday, August 24, 2026

കാനഡയ്ക്ക് വൻ തിരിച്ചടി: 2027 ജനുവരി 1 മുതൽ 50% ഇറക്കുമതി തീരുവ ചുമത്താൻ ട്രംപിന്റെ പ്രഖ്യാപനം

വാഷിങ്ടൺ: കാനഡയിൽ നിന്നുള്ള കാറുകൾ, ട്രക്കുകൾ, ഓട്ടോ പാർട്സുകൾ, സ്റ്റീൽ എന്നിവയ്ക്ക് 2027 ജനുവരി 1 മുതൽ 50 ശതമാനം ഇറക്കുമതി തീരുവ (Tariff) ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് യു.എസിന്റെ ഈ അപ്രതീക്ഷിത നീക്കം.വർഷങ്ങളായി കാനഡ അമേരിക്കയോട് വ്യാപാര രംഗത്ത് അനീതി കാണിക്കുകയാണെന്നും, ഇത് യു.എസിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കയിൽ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ഈ തീരുവ ബാധകമല്ലെന്ന് ട്രംപ് വ്യക്തമാക്കുകയും, അമേരിക്കയിൽ നിർമ്മാണം നടത്താൻ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം അമേരിക്കയുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. യു.എസിന്റെ ഈ തീരുമാനം ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും കാനഡയും ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ ശക്തമാകാനാണ് സാധ്യത

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!