Tuesday, September 1, 2026

ആഗോള സംഘർഷങ്ങൾ; കാനഡയിലെ സ്കൂൾ ബോർഡുകൾ വിദേശയാത്രകൾ റദ്ദാക്കുന്നു

എഡ്മിന്റൻ: ആഗോള രാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ ആശങ്കകളും വിദേശയാത്രാ വെല്ലുവിളികളും കണക്കിലെടുത്ത് കാനഡയിലെ വിവിധ സ്കൂൾ ബോർഡുകൾ വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര പഠന-വിനോദയാത്രകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുന്നു.

എഡ്മിന്റൻ പബ്ലിക് സ്കൂൾസ് ഈ അധ്യയന വർഷത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര യാത്രകളും റദ്ദാക്കി. തായ്‌ലൻഡ്, ഫ്രാൻസ്, യുകെ, കോസ്റ്റാറിക്ക, പോർച്ചുഗൽ, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് ഇതോടെ ഒഴിവാക്കിയത്. 2027-28 അധ്യയന വർഷത്തിന് മുമ്പ് തീരുമാനം പുനഃപരിശോധിക്കുമെന്ന് ബോർഡ് അറിയിച്ചു.

മുൻകാല യാത്രകളിലെ ആഭ്യന്തര കലാപം, ആഗോള ഇന്ധന പ്രതിസന്ധി, പൊതുജനാരോഗ്യ പ്രശ്നങ്ങൾ, യുദ്ധസാഹചര്യങ്ങൾ എന്നിവ പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, വൻകൂവർ സ്കൂൾ ബോർഡും കാൽഗറി കാത്തലിക് സ്കൂൾ ഡിസ്ട്രിക്റ്റും ഓരോ യാത്രയും പ്രത്യേകം വിലയിരുത്തിയാണ് അനുമതി നൽകുന്നത്. യാത്രാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ വിനിപെഗ് സ്കൂൾ ഡിവിഷൻ അമേരിക്കയിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്.

യാത്രാചെലവ് വർധന, വീസ നടപടികളിലെ സങ്കീർണത, സുരക്ഷാ ആശങ്കകൾ എന്നിവയും സ്കൂൾ യാത്രകൾക്ക് തിരിച്ചടിയാകുന്നുണ്ട്. അന്താരാഷ്ട്ര യാത്രകൾക്ക് പകരം കാനഡയ്ക്കുള്ളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥി യാത്രകൾ സംഘടിപ്പിക്കാനാണ് ചില സ്കൂളുകളുടെ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!