Saturday, September 5, 2026

വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ നാടുകടത്തരുത്; കാര്‍ണിക്കും സ്മിത്തിനും കത്തയച്ച് വിവിധ സംഘടനകള്‍

ഓട്ടവ: പഠനം കഴിഞ്ഞുള്ള വര്‍ക്ക് പെര്‍മിറ്റ് നിഷേധിച്ചതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദേശ വിദ്യാര്‍ത്ഥികളെ കാനഡയില്‍ നിന്ന് നാടുകടത്താനുളള നീക്കത്തിനെതിരെ നാനൂറോളം തൊഴില്‍, സിവില്‍ അവകാശ സംഘടനകള്‍ രംഗത്ത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ (Amnesty International), ക്ലൈമറ്റ് ജസ്റ്റിസ് സാസ്‌കാറ്റൂണ്‍ തുടങ്ങിയ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും അധ്യാപക-തൊഴിലാളി യൂണിയനുകളും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ഫെഡറല്‍, ആല്‍ബര്‍ട്ട സര്‍ക്കാരുകള്‍ക്ക് പരസ്യമായി കത്തയച്ചത്.

ഓഗസ്റ്റ് 12-ന് കാല്‍ഗറിയില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസും അതിര്‍ത്തി രക്ഷാസേനയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത 10 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ‘എക്‌സ്‌ക്ലൂഷന്‍ ഓര്‍ഡര്‍’ കൈമാറിയത്. ആല്‍ബര്‍ട്ടയിലെ പോര്‍ട്ടേജ് കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ 1,500-ഓളം വിദ്യാര്‍ത്ഥികളാണ് വര്‍ക്ക് പെര്‍മിറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ജോലി ചെയ്യാനുള്ള വീസ ലഭിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും, ഈയിടെ വെബ്സൈറ്റിലെ വ്യവസ്ഥകള്‍ മാറ്റി അപേക്ഷകള്‍ കൂട്ടത്തോടെ നിരസിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും പഴയ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സര്‍ക്കാര്‍ വാദം.

വിദ്യാര്‍ത്ഥികള്‍ യാതൊരുവിധ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിട്ടില്ലെന്നും, വീസ പുതുക്കാന്‍ നിയമപരമായി അനുവദിച്ചിട്ടുള്ള 90 ദിവസത്തെ സാവകാശം നിലനില്‍ക്കെയാണ് ഈ നടപടിയെന്നും സംഘടനകള്‍ ആരോപിക്കുന്നു. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നാടുകടത്തല്‍ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്നും, പ്രതിഷേധ സ്ഥലത്ത് പോലീസും ബോര്‍ഡര്‍ ഏജന്‍സിയും നടത്തിയ ഇടപെടലിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മൈഗ്രന്റ് റൈറ്റ്‌സ് നെറ്റ്വര്‍ക്ക് ആവശ്യപ്പെട്ടു.

എന്നാല്‍, താല്‍ക്കാലിക പെര്‍മിറ്റില്‍ കാനഡയില്‍ എത്തുന്നവര്‍ കാലാവധി പൂര്‍ത്തിയായാല്‍ മടങ്ങണമെന്ന നിയമത്തില്‍ മാറ്റമില്ലെന്നാണ് ആല്‍ബര്‍ട്ട ഇമിഗ്രേഷന്‍ മന്ത്രി ജോസഫ് ഷോ പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ സെപ്റ്റംബര്‍ 20-ഓടെ ടൊറന്റോ, വന്‍കൂവര്‍, ഓട്ടവ തുടങ്ങിയ നഗരങ്ങളിലേക്ക് ഈ സമരം വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!