Saturday, September 5, 2026

ട്രംപിന്റെ താരിഫ് നയം: US വിപണി ഉപേക്ഷിച്ച് കനേഡിയന്‍ കമ്പിളി, നൂല്‍ ഉത്പാദകര്‍

ഓട്ടവ: ഡോണള്‍ഡ് ട്രംപ് ഭരണകൂടം കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യുഎസ് ഉപഭോക്താക്കളുമായുള്ള ബന്ധം അവസാനിപ്പിച്ച് കനേഡിയന്‍ കമ്പിളി, നൂല്‍ ഉത്പാദകര്‍. നിലവിലെ ഉയര്‍ന്ന യു.എസ് തീരുവ കാരണം അതിര്‍ത്തി കടന്നുള്ള സഹകരണം ഇനി സാമ്പത്തികമായി ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കനേഡിയന്‍ ഉല്‍പ്പാദകര്‍ യു.എസ് വിപണിയോടുള്ള ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിതരായത്.

യുഎസ് താരിഫ് കാരണം രാജ്യത്തെ കമ്പിളി(Wool) ഉല്‍പ്പാദകരും ചെറുകിട വ്യാപാരികളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. വ്യവസായ അടിസ്ഥാനത്തില്‍ ആട്ടുരോമം അഴുക്കുനീക്കി സംസ്‌കരിക്കാനുള്ള (Scouring) വലിയ മില്ലുകള്‍ കാനഡയില്‍ കുറവായതിനാല്‍, പ്രാദേശിക കര്‍ഷകര്‍ അസംസ്‌കൃത ആട്ടുരോമം അമേരിക്കയിലെ മില്ലുകളിലേക്കാണ് അയച്ചിരുന്നത്. എന്നാല്‍ യു.എസ് തീരുവ കാരണം അസംസ്‌കൃത ആട്ടുരോമം ഇപ്പോള്‍ ചൈന, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ മില്ലുകളിലേക്ക് തിരിച്ചുവിടുകയാണ്.

ആഗോളതലത്തില്‍ ആട്ടുരോമത്തിന് ഉയര്‍ന്ന വില ലഭിക്കുന്ന സമയത്ത്, തങ്ങളുടെ ഏറ്റവും വലിയ വിപണിയായ അമേരിക്ക അടഞ്ഞുപോയത് കനേഡിയന്‍ കര്‍ഷകര്‍ക്ക് വലിയ ആഘാതമാണെന്ന് കനേഡിയന്‍ വൂള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മാത്യു റോ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഓട്ടവയിലെ ചെറുകിട വ്യാപാരികള്‍ അമേരിക്കന്‍ ബ്രാന്‍ഡുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത് നിര്‍ത്തലാക്കുകയും പകരം യൂറോപ്യന്‍, കനേഡിയന്‍ ബ്രാന്‍ഡുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്.

കാനഡയ്ക്കുള്ളില്‍ തന്നെ പൂര്‍ണ്ണമായി ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കുന്ന ‘ബ്രിഗ്‌സ് ആന്‍ഡ് ലിറ്റില്‍’ (Briggs and Little) പോലുള്ള ചില അപൂര്‍വ്വം മില്ലുകള്‍ പ്രാദേശികമായി ഉല്‍പ്പാദകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, അവരും പൂര്‍ണ്ണമായി സുരക്ഷിതരല്ല. യന്ത്രഭാഗങ്ങള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കും അമേരിക്കയെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ ഭാവിയില്‍ യന്ത്രങ്ങള്‍ കേടായാല്‍ നികുതി കാരണം അറ്റകുറ്റപ്പണികള്‍ പോലും തടസ്സപ്പെടുമെന്ന് മില്‍ ഉടമകള്‍ ആശങ്കപ്പെടുന്നു. ഇതോടെ, പ്രാദേശികമായി കൂടുതല്‍ സംസ്‌കരണ മില്ലുകള്‍ സ്ഥാപിച്ചുകൊണ്ട് കാനഡയിലെ ആട്ടുരോമ വ്യവസായത്തില്‍ ഒരു പുതിയ പ്രാദേശിക ശൃംഖല കെട്ടിപ്പടുക്കണമെന്ന് മേഖലയിലെ പ്രമുഖര്‍ ആവശ്യപ്പെടുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!