Saturday, September 5, 2026

ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷം. സാധാരണയായി 19 ദിവസത്തേക്കുള്ള കരുതല്‍ ശേഖരം വേണ്ടിടത്താണ് വെറും ഒന്‍പത് ദിവസത്തേക്ക് മാത്രമാണ് കല്‍ക്കരി അവശേഷിക്കുന്നത്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ശേഖരം 28.2 ദശലക്ഷം ടണ്ണായി ചുരുങ്ങി.

കാലവര്‍ഷക്കെടുതിയും കല്‍ക്കരി ഖനനവും ചരക്കുനീക്കവും തടസ്സപ്പെട്ടതാണ് നിലവിലെ അപ്രതീക്ഷിത പ്രതിസന്ധിക്ക് പ്രധാന കാരണം. സ്ഥിതി നിയന്ത്രിക്കാന്‍ കല്‍ക്കരി, വൈദ്യുതി, റെയില്‍വേ മന്ത്രാലയങ്ങള്‍ സംയുക്ത നിരീക്ഷണം തുടങ്ങി. അടിയന്തരമല്ലാത്ത അറ്റകുറ്റപ്പണികള്‍ മാറ്റിവെച്ച് ഉല്‍പാദനം തുടരാനാണ് കേന്ദ്ര നിര്‍ദേശം. വൈദ്യുതി ഉല്പാദനത്തെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!