Saturday, September 12, 2026

ബ്രിക്‌സ് ഉച്ചകോടി: സംയുക്ത പ്രസ്താവനയില്‍ 10 വിശാല തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയില്‍ പത്ത് പ്രധാന തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും. ഭീകരതയ്‌ക്കെതിരെയുള്ള പൊതുനിലപാട്, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തല്‍, യുഎന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് ഇന്ത്യയ്ക്കുള്ള പിന്തുണ എന്നിവ ഇതില്‍ പ്രധാനമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ സമവായമുണ്ടാക്കാനും, ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെ തന്നെ പ്രാദേശിക സമഗ്രതയും പരമാധികാരവും സംരക്ഷിക്കാന്‍ ഒരുമിച്ച് ശബ്ദമുയര്‍ത്താനും നീക്കമുണ്ട്. ‘മനുഷ്യത്വം ആദ്യം’ എന്ന ആശയത്തിന് ഊന്നല്‍ നല്‍കി ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ബ്രിക്‌സിനെ മാറ്റാനും സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും വികസനം ഉറപ്പാക്കാനുമാണ് തീരുമാനം.

അതേസമയം, ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ന് വൈകിട്ട് 5.45-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12.10-നാണ് ഷി ജിന്‍പിങ് ഡല്‍ഹിയിലെത്തുന്നത്. വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, നിക്ഷേപങ്ങള്‍, വിസ നിയന്ത്രണങ്ങള്‍ തുടങ്ങിയ സാമ്പത്തിക വിഷയങ്ങളിലെ മഞ്ഞുരുക്കമാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട. രാവിലെ 11-ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!