Monday, September 14, 2026

EU അംഗത്വത്തിനില്ല; നയം വ്യക്തമാക്കി മാര്‍ക്ക് കാര്‍ണി

ഓട്ടവ: കാനഡ യൂറോപ്യന്‍ യൂണിയനില്‍ (EU) അംഗത്വമെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

‘ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ ശ്രമിക്കുന്നില്ല. പകരം കാനഡയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സവിശേഷമായ ഒരു സഖ്യം രൂപീകരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ഞങ്ങള്‍ താല്പര്യപ്പെടുന്നത്,’ മാര്‍ക്ക് കാര്‍ണി പറഞ്ഞു. ലോകം കൂടുതല്‍ അപകടകരവും വിഭജിതവുമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് സമാന ചിന്താഗതിയുള്ള രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡ യൂറോപ്യന്‍ യൂണിയന്റെ ‘അസോസിയേറ്റ് മെമ്പര്‍’ ആകാന്‍ ശ്രമിക്കുന്നുവെന്ന വാള്‍ സ്ട്രീറ്റ് ജേണലിന്റെ (WSJ) റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരും തള്ളിപ്പറഞ്ഞു. നിലവിലെ സാഹചര്യങ്ങളെ റിപ്പോര്‍ട്ടുകള്‍ അനാവശ്യമായി പെരുപ്പിച്ചു കാണിക്കുകയാണെന്ന് ഭരണകൂടത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനായി കാര്‍ണി ഈ ആഴ്ച ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലേക്ക് തിരിക്കും. കൂടാതെ സെന്റ് പിയറി ആന്‍ഡ് മിക്വെലോണില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ അവസാനത്തോടെ കാനഡ-ഇയു ഉച്ചകോടിയും നിശ്ചയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!