കല്‍പ്പറ്റ: അളവില്‍ കൂടുതല്‍ മദ്യം വീട്ടില്‍ സൂക്ഷിച്ച കേസില്‍ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹര്‍ജി ഇന്ന് നാല് മണിക്ക് പരിഗണിച്ച കോടതി, കേസ് വീണ്ടും ചൊവ്വാഴ്ചത്തേക്ക് മാറ്റി. നേരത്തെ ബത്തേരി കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആന്റോയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ നീക്കം.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തര്‍ക്കത്തിലുള്ള വീട് തന്റെ പേരിലല്ലെന്നും അറ്റാച്ച്മെന്റ് പരിഗണനയിലുള്ളതിനാല്‍ കേസെടുക്കാനാകില്ലെന്നുമാണ് ആന്റോ വാദിച്ചത്. എന്നാല്‍ നികുതി രേഖകള്‍ പ്രകാരം വീട് ഇപ്പോഴും ആന്റോയുടെ പേരിലാണെന്ന് പ്രൊസിക്യൂഷന് വ്യക്തമാക്കി. എക്സൈസ് റെയ്ഡില്‍ 138 കുപ്പികളിലായി 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. ഇതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്ന് എക്സൈസ് അറിയിച്ചെങ്കിലും, അത് ഹോം മെയ്ഡ് വൈനാണെന്നും പരിശോധനയില്ലാതെ ആരോപിക്കുന്നത് ഗൂഢാലോചനയാണെന്നും ആന്റോ വാദിച്ചു.
