Saturday, September 19, 2026

U.S. താരിഫ്: ടൊറന്റോയില്‍ 66,000 തൊഴിലാളികളും അയ്യായിരത്തോളം സ്ഥാപനങ്ങളും പ്രതിസന്ധിയില്‍

ടൊറന്റോ: അമേരിക്ക ചുമത്തിയ പുതിയ താരിഫുകള്‍ കാനഡയിലെ വിവിധ നഗരങ്ങളെയും തൊഴിലാളികളെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ‘മാപ്പിങ് താരിഫ്‌സ്’ (Mapping Tariffs) എന്ന പ്രോജക്റ്റിലൂടെയാണ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സിറ്റീസ് ഗവേഷകര്‍ ഈ വിവരങ്ങള്‍ ശേഖരിച്ചത്.

ഓട്ടോമൊബൈല്‍, സ്റ്റീല്‍, മദ്യം, ക്ഷീരോല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് യു.എസ് പ്രെസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തീരുവകള്‍ കാനഡയിലുടനീളം വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്.

പഠനത്തിലെ പ്രധാന വിവരങ്ങള്‍:

ടൊറന്റോ: ഓഗസ്റ്റ് അവസാനത്തോടെ നിലവില്‍ വന്ന പുതിയ താരിഫുകള്‍ ടൊറന്റോയിലെ 3,027 ബിസിനസുകളെയും (3.2%) ഏകദേശം 66,000 ജീവനക്കാരെയും (4%) നേരിട്ട് ബാധിച്ചിട്ടുണ്ട്. എന്നാല്‍ ടൊറന്റോയിലെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ഘടന നഗരത്തെ പെട്ടെന്നുള്ള തകര്‍ച്ചയില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കുന്നുണ്ടെന്ന് ഗവേഷകയായ താര വിനോദ്രായ് വ്യക്തമാക്കുന്നു.

വോണ്‍ (Vaughan): വോണില്‍ ഏകദേശം 1,000 ബിസിനസുകളെയും (5.7%) പ്രദേശത്ത് ജോലി ചെയ്യുന്ന 32,555 ജീവനക്കാരെയും (12%) ഇത് ബാധിച്ചു.വിന്‍ഡ്‌സര്‍ (Windsor): ഫോര്‍ഡ്, സ്റ്റെല്ലാന്റിസ് എന്നീ വന്‍കിട കാര്‍ നിര്‍മ്മാണ ശാലകള്‍ സ്ഥിതി ചെയ്യുന്ന വിന്‍ഡ്‌സറില്‍ 4.5% ബിസിനസുകളെയും 12,100-ഓളം ജീവനക്കാരെയും (11.6%) താരിഫുകള്‍ ബാധിച്ചിട്ടുണ്ട്.

ടൊറന്റോ മെട്രോപൊളിറ്റന്‍ പ്രദേശം: ടൊറന്റോ സി.എം.എ പ്രദേശത്ത് ആകെ 7.3% ബിസിനസുകളും, 2,00,000-ത്തിലധികം ജീവനക്കാരും (13.5%) ഈ വ്യാപാര യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നുണ്ട്.

പ്രാദേശിക തലത്തില്‍ നയരൂപീകരണം നടത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും യു.എസ് വിപണിക്ക് പുറമെ മറ്റ് അന്താരാഷ്ട്ര വിപണികള്‍ കണ്ടെത്താനും പ്രതിസന്ധികള്‍ മറികടക്കാനും ഈ ഭൂപടം സഹായകരമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!