Sunday, September 20, 2026

ഒമാന്‍-UAE റെയില്‍പാത ഒരുങ്ങുന്നു; ഹഫീത് റെയിലിന്റെ പരീക്ഷണ ഓട്ടം 2027ല്‍

മസ്‌കറ്റ്: ഒമാനെയും യുഎഇയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍വേയുടെ പരീക്ഷണ സര്‍വീസ് 2027 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ആരംഭിക്കുമെന്ന് ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മവാലി അറിയിച്ചു. ഒമാനിലെ സോഹാറിനെയും യുഎഇ തലസ്ഥാനമായ അബൂദബിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ റെയില്‍ പദ്ധതി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്ക്-യാത്രാ ഗതാഗതം, വ്യാപാരം, ലോജിസ്റ്റിക്‌സ്, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്ക് വലിയ ഉണര്‍വ് നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഈ റെയില്‍പാത യാഥാര്‍ഥ്യമാകുന്നതോടെ 12-ലധികം യാത്രാ സ്റ്റേഷനുകള്‍, പ്രധാന നഗരങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ തമ്മില്‍ കോര്‍ത്തിണക്കപ്പെടും. യാത്രാ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്ററും ചരക്ക് ട്രെയിനുകള്‍ക്ക് 120 കിലോമീറ്ററുമാണ് പരമാവധി വേഗത. ഇതുവഴി സോഹാറില്‍ നിന്ന് അബൂദബിയിലേക്ക് 100 മിനിറ്റുകൊണ്ടും അല്‍ ഐനിലേക്ക് 47 മിനിറ്റുകൊണ്ടും എത്തിച്ചേരാനാകും.

ഒരു സര്‍വീസില്‍ 15,000 ടണ്ണിലധികം ചരക്കോ 270 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്‌നറുകളോ കൊണ്ടുപോകാന്‍ ശേഷിയുള്ള ഈ പദ്ധതി ഖനനം, ഇരുമ്പ്-സ്റ്റീല്‍, കൃഷി, റീട്ടെയില്‍, പെട്രോകെമിക്കല്‍സ് തുടങ്ങിയ മേഖലകള്‍ക്ക് വലിയ ഗുണം ചെയ്യും. കൂടാതെ, കനത്ത ചരക്കുകള്‍ റെയില്‍ മാര്‍ഗ്ഗത്തിലേക്ക് മാറ്റുന്നതോടെ റോഡുകളിലെ ട്രക്കുകളുടെ തിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!