Tuesday, September 22, 2026

കാനഡ ലേബര്‍ കോഡ് ഭേദഗതി: ‘ബില്‍ c- 39’ അവതരിപ്പിച്ച് ലിബറല്‍ സര്‍ക്കാര്‍

ഓട്ടവ: രാജ്യത്തെ വന്‍കിട വികസന പദ്ധതികളുടെ അനുമതി പ്രക്രിയകള്‍ വേഗത്തിലാക്കാനുള്ള സുപ്രധാന ബില്‍ അവതരിപ്പിച്ച് കനേഡിയന്‍ ലിബറല്‍ സര്‍ക്കാര്‍. ‘ബില്‍ C-39’ (Building Canada Strong Act) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ബില്‍ വികസന പദ്ധതികളുടെ അവലോകനവും അംഗീകാരവും വേഗത്തിലാക്കി നിര്‍മ്മാണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

ഗവണ്‍മെന്റ് ഹൗസ് ലീഡര്‍ സ്റ്റീവന്‍ മക്കിന്നന്‍, തൊഴില്‍ മന്ത്രി പാറ്റി ഹാജ്ഡു, അന്തര്‍ ഗവണ്‍മെന്റ് കാര്യ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് എന്നിവര്‍ ചേര്‍ന്നാണ് തിങ്കളാഴ്ച നിയമനിര്‍മ്മാണ പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ നടന്ന നിക്ഷേപ ഉച്ചകോടിക്ക് തൊട്ടുപിന്നാലെയാണ് സഭയില്‍ ഈ നിര്‍ണായക ബില്‍ അവതരിപ്പിച്ചത്. കാനഡയില്‍ നിക്ഷേപം നടത്താന്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ഈ ബില്‍ ആത്മവിശ്വാസം നല്‍കുമെന്നും പരിസ്ഥിതി സംരക്ഷണവും തദ്ദേശീയരുടെ അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട് ദീര്‍ഘകാല വളര്‍ച്ചയും സമൃദ്ധിയും കൈവരിക്കാന്‍ സഹായിക്കുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍, ബില്ലിലെ ചില വ്യവസ്ഥകള്‍ തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശത്തെ ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് പ്രമുഖ തൊഴിലാളി സംഘടനകള്‍. ലേബര്‍ കോഡില്‍ വരുത്തുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും തൊഴിലാളികളുടെ അവകാശങ്ങളില്‍ തൊട്ടുകളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കനേഡിയന്‍ ലേബര്‍ കോണ്‍ഗ്രസ് അറിയിച്ചു. ബില്ലിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!