Tuesday, September 22, 2026

മാധ്യമങ്ങളെ വിലക്കിയ നടപടി; വൈറ്റ് ഹൗസ് കവറേജ് ബഹിഷ്‌കരിച്ച് പ്രധാന യുഎസ് ചാനലുകള്‍

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മൂന്ന് പ്രമുഖ മാധ്യമങ്ങള്‍ക്ക് ട്രംപ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയതില്‍ യുഎസില്‍ വ്യാപക പ്രതിഷേധം. സിഎന്‍എന്‍ (CNN), എംഎസ് നൗ (MS Now), പോളിറ്റിക്കോ (Politico) എന്നീ മാധ്യമങ്ങള്‍ക്കാണ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയത്. കൂടാതെ, തിങ്കളാഴ്ചത്തെ വൈറ്റ് ഹൗസ് ‘പ്രസ് പൂള്‍’ കവറേജ് ഷെഡ്യൂളില്‍ നിന്ന് സിഎന്‍എന്നിനെ ഒഴിവാക്കുകയും ചെയ്തു. ഭരണകൂടത്തിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നു എന്ന് ആരോപിച്ചാണ് ഇവരുടെ പ്രവേശന പാസുകള്‍ റദ്ദാക്കിയത്.

ട്രംപിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഫ്‌ലോറിഡ ആസ്ഥാനമായ ഫോക്‌സ് ന്യൂസ്, സിബിഎസ്, എബിസി, എന്‍ബിസി തുടങ്ങിയ പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ വൈറ്റ് ഹൗസ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിലക്കപ്പെട്ട മാധ്യമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് നെറ്റ്വര്‍ക്കുകളും മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനായി രംഗത്തെത്തിയതോടെ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്. പ്രസ് പാസുകള്‍ തിരികെ ലഭിക്കുന്നതിനായി സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വൈറ്റ് ഹൗസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മാധ്യമങ്ങളുടെ ബഹിഷ്‌കരണത്തിന് പിന്നാലെ, ഭരണകൂടത്തിന്റെ നേട്ടങ്ങളും ഔദ്യോഗിക വിവരങ്ങളും നേരിട്ട് സംപ്രേഷണം ചെയ്യുന്നതിനായി ‘ട്രംപ് ടിവി’ എന്ന പുതിയ ചാനലിന് വൈറ്റ് ഹൗസ് തുടക്കമിട്ടു.

ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയുമായുള്ള കൂടിക്കാഴ്ച, ഐക്യരാഷ്ട്രസഭാ പൊതുസഭയിലെ ട്രംപിന്റെ പ്രസംഗം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള നിര്‍ണായക ഉച്ചകോടി തുടങ്ങിയ പ്രധാന സംഭവവികാസങ്ങള്‍ നടക്കാനിരിക്കെയാണ് യുഎസ് മാധ്യമങ്ങള്‍ വൈറ്റ് ഹൗസ് കവറേജ് ബഹിഷ്‌കരിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!