Wednesday, September 23, 2026

ഒമാന്‍ തീരത്ത് ചരക്കുകപ്പലിനുനേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാന്‍ തീരത്ത് വച്ച് ചരക്കുകപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരികയായിരുന്ന ‘എം.വി. കേപ് ദാവോ’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (FSUi) സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറിയ സ്വദേശിയായ സുരാജ് യാദവാണ് കൊല്ലപ്പെട്ടത്. ആക്രമണം നടക്കുമ്പോള്‍ 20 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആകെ 28 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

കപ്പലിന് നേരെ ടോര്‍പിഡോ ആക്രമണമാണ് ഉണ്ടായതെന്ന് എഫ്.എസ്.യു.ഐ വ്യക്തമാക്കി. കപ്പലിലേക്ക് കുതിച്ചെത്തിയ രണ്ട് ടോര്‍പിഡോകളില്‍ ഒരെണ്ണം കപ്പലിന്റെ സി ഡെക്കിലും മറ്റൊന്ന് എന്‍ജിന്‍ റൂമിന് സമീപത്തുമാണ് പതിച്ചതെന്നാണ് വിവരങ്ങള്‍.

ഹോര്‍മുസ് കടലിടുക്ക് മേഖലയില്‍ നിഷ്‌കളങ്കരായ സാധാരണ നാവികരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ കൂട്ടക്കൊലയാണ് നടക്കുന്നതെന്ന് എഫ്.എസ്.യു.ഐ ആരോപിച്ചു. കടല്‍മാര്‍ഗ്ഗം ജോലി ചെയ്യുന്ന നാവികരുടെ സുരക്ഷ പൂര്‍ണ്ണമായും അപകടത്തിലാണെന്നും ഈ വിഷയത്തില്‍ അധികൃതരും ബന്ധപ്പെട്ട ഏജന്‍സികളും ഉടന്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!