Friday, September 25, 2026

ബെല്‍വില്‍ സിനഗോഗ് വെടിവെപ്പ്: വംശീയ അക്രമമെന്ന് സ്ഥിരീകരിച്ച് പോലീസ്

ഒന്റാരിയോ: ബെല്‍വില്ലെയിലുള്ള സണ്‍സ് ഓഫ് ജാക്കബ് സിനഗോഗിന് (Sons of Jacob Synagogue) നേരെ നടന്ന വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ വംശീയ ആക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച യോം കിപ്പൂര്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് അക്രമിയായ ഷാന്‍ വാര്‍ഡ് വന്‍ കൂട്ടക്കൊല ലക്ഷ്യമിട്ട് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമായി എത്തിയത്. പോലീസിന്റെ സമാധാനപരമായ ഇടപെടല്‍ മാത്രമാണ് ഇവിടെ വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് ബെല്‍വില്‍ പോലീസ് ചീഫ് മുറെ റോഡ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രാത്രി ഏഴുമണിയോടെ സിനഗോഗിന് പുറത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജെഫ് സ്മിത്തിന് നേരെ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും കോണ്‍സ്റ്റബിള്‍ സ്മിത്ത് ധീരമായി പ്രതിരോധം തുടര്‍ന്നു. തൊട്ടുപിന്നാലെ സംഭവസ്ഥലത്തെത്തിയ കോണ്‍സ്റ്റബിള്‍ മൈക്കല്‍ മക്കര്‍ഡി അക്രമിയെ നേരിടുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ 29 കാരനായ ഷാന്‍ വാര്‍ഡ് പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

ഷോട്ട്ഗണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ ഷാന്‍ വാര്‍ഡിന്റെ പക്കല്‍ വന്‍തോതില്‍ വെടിയുണ്ടകളും ഉണ്ടായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ആക്രമണത്തില്‍ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥന്‍ ജെഫ് സ്മിത്ത് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനായി സുഖം പ്രാപിച്ചുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!