Sunday, September 27, 2026

UKയിലെ US സൈനിക താവളത്തിന് സമീപം സ്ഫോടകവസ്തു കണ്ടെത്തി; ആളുകളെ ഒഴിപ്പിച്ചു

ലണ്ടൻ: യുകെയിലെ യുഎസ് സൈന്യം ഉപയോഗിക്കുന്ന റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സ്ഫോടകവസ്തു കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സമീപത്തെ വീടുകളിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു.

പ്രദേശത്തെ നിരവധി വീടുകളിലെ താമസക്കാരെ സമീപത്തെ ലെഷർ സെന്ററിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു നിയമപ്രകാരം ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ വിദഗ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. നിരവധി വാഹനങ്ങളിലും പരിശോധന തുടരുകയാണ്. പ്രദേശത്ത് കനത്ത സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ട്.

യുഎസ് എയർഫോഴ്സിന്റെ ബോംബർ വിമാനങ്ങൾക്കായി ഉപയോഗിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ആർ.എ.എഫ്. ഫെയർഫോർഡ്. ഇറാനെതിരായ സൈനിക നടപടികളുടെ ഭാഗമായി അമേരിക്ക ഈ വ്യോമതാവളം ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. സ്ഫോടകവസ്തുവിന്റെ സ്വഭാവം, അത് എവിടെ നിന്നെത്തി, സംഭവത്തിന് പിന്നിലെ സാഹചര്യം എന്നിവ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!