Sunday, September 27, 2026

ടൊറന്റോയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മുപ്പതുകാരന് ദാരുണാന്ത്യം

ടൊറന്റോ: ന​ഗരത്തിലുണ്ടായ ദാരുണമായ ബൈക്കപകടത്തിൽ മുപ്പതുകാരന് ദാരുണാന്ത്യം. ലേക്ക് ഷോർ ബോളിവാർഡ് വെസ്റ്റിലും (Lake Shore Boulevard West) ബ്രിട്ടീഷ് കൊളംബിയ റോഡിനും സമീപമാണ് അപകടം നടന്നത്. ഞായറാഴ്ച പുലർച്ചെ ഏകദേശം 5:25 ഓടെയായിരുന്നു സംഭവം എന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കി.

പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അപകടത്തിൽ മറ്റ് വാഹനങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല. അമിതവേഗതയാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്നാണ് സൂചന.

ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തെ തുടർന്ന് ലേക്ക് ഷോർ ബോളിവാർഡിന്റെ ഒരു ഭാഗം പൊലീസ് താൽക്കാലികമായി അടച്ചുപൂട്ടി. ടൊറന്റോ പൊലീസിന്റെ ട്രാഫിക് സേവന വിഭാഗം അപകടസ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!