കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി പാര്‍വതി മായയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.
അര്‍മേനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് അരലക്ഷം മുതല്‍ ലക്ഷക്കണക്കിന് രൂപ വരെ കവര്‍ന്നെന്നാണ് നിലവിലെ എഫ്.ഐ.ആറിലെ ആരോപണം. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് പാലാരിവട്ടം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വര്‍ഷങ്ങളായി പണം നല്കി കാത്തിരുന്ന വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും വഞ്ചിക്കപ്പെടുകയായിരുന്നു.

അതേസമയം, തട്ടിപ്പിനിരയായ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ‘ആംസ്റ്റര്‍ ഓവര്‍സീസ്’ എന്ന സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. നല്കിയ പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിയും മാനസിക പീഡനവും നേരിടേണ്ടി ???തായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. വഞ്ചിക്കപ്പെട്ടവര്‍ക്ക് നല്കിയ തുക തിരികെ ലഭിക്കുന്നത് വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
