Monday, September 28, 2026

ആരോഗ്യ മേഖലയിലെ ഫണ്ട് വെട്ടിച്ചുരുക്കല്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രിമാര്‍

ഓട്ടവ: കേന്ദ്ര ആരോഗ്യ ഫണ്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള ആരോഗ്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറെടുക്കുന്നതായി ഒന്റാരിയോ ആരോഗ്യ മന്ത്രി സില്‍വിയ ജോണ്‍സ്. വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പ്രവിശ്യകള്‍ നീങ്ങുന്നതെന്ന കാര്യം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താനാണ് ആരോഗ്യ മന്ത്രിമാര്‍ ശ്രമിക്കുന്നതെന്ന് ഇന്ന് നടന്ന പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി യോഗത്തില്‍ സില്‍വിയ ജോണ്‍സ് വ്യക്തമാക്കി.

2027 മാര്‍ച്ചിന് ശേഷം ചില ആരോഗ്യ സംരക്ഷണ ഫണ്ടുകള്‍ അവസാനിപ്പിക്കാനും, 2028 മാര്‍ച്ചിന് ശേഷം കാനഡ ഹെല്‍ത്ത് ട്രാന്‍സ്ഫറിലെ (Canada Health Transfer) വാര്‍ഷിക വളര്‍ച്ച നിരക്ക് കുറയ്ക്കാനും ഫെഡറല്‍ ബജറ്റ് ലക്ഷ്യമിടുന്നുവെന്നതാണ് പ്രവിശ്യകളെയും ടെറിട്ടറികളെയും ആശങ്കപ്പെടുത്തുന്നത്.

പ്രാഥമിക ആരോഗ്യ സംരക്ഷണ ലഭ്യത വര്‍ധിപ്പിക്കല്‍, ശസ്ത്രക്രിയകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കല്‍, മാനസികാരോഗ്യ മേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, ആരോഗ്യ സംവിധാനങ്ങളുടെ നവീകരണം എന്നിവയ്ക്കായി നിലവിലെ വ്യവസ്ഥ പ്രകാരം 2028 വരെ ഫെഡറല്‍ ഫണ്ടില്‍ പ്രതിവര്‍ഷം കുറഞ്ഞത് 5 ശതമാനം വളര്‍ച്ച ഉറപ്പുനല്‍കുന്നുണ്ട്. അതിനുശേഷം ഇത് 3 ശതമാനമായി കുറയും.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ ശരത്കാലത്തിന് അവസാനത്തോടെ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ആരോഗ്യ മന്ത്രിമാരുടെ ഈ അടിയന്തര നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!