Tuesday, September 29, 2026

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍: കാനഡ നടപടികള്‍ ശക്തമാക്കണമെന്ന് അന്താരാഷ്ട്ര ഏജന്‍സി

ഓട്ടവ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ അന്വേഷിക്കുന്നതിലും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിലും കാനഡ നടപടികള്‍ ശക്തമാക്കണമെന്ന് അന്താരാഷ്ട്ര നിരീക്ഷണ ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സും (FATF) ഏഷ്യ-പസഫിക് ഗ്രൂപ്പ് ഓണ്‍ മണി ലോണ്ടറിംഗും ചേര്‍ന്ന് നടത്തിയ സ്വതന്ത്ര അവലോകന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട ഭീഷണികളെയും പരാജയങ്ങളെയും കുറിച്ച് കാനഡയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം, രത്‌നങ്ങള്‍ തുടങ്ങിയ നോണ്‍-ഫിനാന്‍ഷ്യല്‍ മേഖലകളിലെ മേല്‍നോട്ടം കൂടുതല്‍ ശക്തമാക്കണമെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ ആവശ്യപ്പെടുന്നു.

സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. വന്‍കിട ബാങ്കുകള്‍, പ്രൈവറ്റ് കോര്‍പ്പറേഷനുകള്‍, ഓണ്‍ലൈന്‍ ചൂതാട്ട പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി പണം വെളുപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ധനകാര്യ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സാമ്പത്തിക കുറ്റകൃത്യ ഏജന്‍സിക്ക് രൂപം നല്‍കാന്‍ കാനഡ നിയമനിര്‍മ്മാണം നടത്തിവരികയാണ്. കാനഡ ധനമന്ത്രി ഫ്രാന്‍സ്വ-ഫിലിപ്പ് ഷാംപെയ്ന്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയും റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു നടപ്പിലാക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!