Tuesday, September 29, 2026

ഔദ്യോഗിക വാഹനത്തില്‍ മദ്യവും ആയുധങ്ങളും; ലണ്ടന്‍ ഒന്റാരിയോ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

ടൊറന്റോ: ലണ്ടന്‍ ഒന്റാരിയോ പൊലീസ് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ വാഹനം കൈകാര്യം ചെയ്തതിലും തോക്കുകള്‍ സൂക്ഷിച്ചതിലും വീഴ്ച വരുത്തിയെന്ന വാര്‍ത്തകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ലണ്ടന്‍ ഒന്റാരിയോ പൊലീസ് ചീഫ് തായ് ട്രൂങ്. ഉദ്യോഗസ്ഥര്‍ റസ്റ്റോറന്റില്‍ നിന്നും മദ്യക്കുപ്പികളും ആയുധവുമായി ഔൗദ്യോഗിക വാഹനത്തിലേക്ക് കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.

2026 ജൂണ്‍ 24-ന് ടൊറന്റോയില്‍ നടന്ന ഒരു പൊലീസ് സംസ്‌കാര ചടങ്ങിന് ശേഷമാണ് സംഭവം നടന്നതെന്ന് പൊലീസ് ചീഫ് സ്ഥിരീകരിച്ചു. സംഭവത്തില്‍ മുതിര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വീഡിയോ പരിശോധിച്ച ശേഷം തോക്ക് കൈകാര്യം ചെയ്തതിലും സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിച്ചതിലും ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കേസ് ടൊറന്റോ പൊലീസിന് കൈമാറുകയായിരുന്നു. ക്രമിനല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം കമ്മ്യൂണിറ്റി സേഫ്റ്റി ആന്‍ഡ് പൊലീസിങ് ആക്ട് പ്രകാരം ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!