Friday, October 2, 2026

ലാന്‍ഡിങ്ങിന് സഹായിച്ചത് കനേഡിയന്‍ ടിവി ഷോ!; ഫ്‌ളൈ ദുബായ് കോക്പിറ്റിലെഅവിശ്വസനീയ രക്ഷാപ്രവര്‍ത്തനം

ടൊറന്റോ: പൈലറ്റിന് കുത്തേറ്റതിനെ തുടര്‍ന്ന് വന്‍ ദുരന്തത്തിലേക്ക് കൂപ്പുകുത്തുമായിരുന്ന ഫ്്‌ളൈ ദുബായ് വിമാനത്തിലെ അവിശ്വസനീയമായ രക്ഷപ്രവര്‍ത്തിന് തുണയായത് ഒരു കനേഡിയന്‍ ടിവി ഷോ. പ്രശസ്ത കനേഡിയന്‍ ഡോക്യുമെന്ററി പരമ്പരയായ ‘മേഡേ’ (ചില രാജ്യങ്ങളില്‍ ‘എയര്‍ ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍’ എന്ന് അറിയപ്പെടുന്നു) കണ്ട് മനസ്സിലാക്കിയ വിവരങ്ങളാണ് അപകടസമയത്ത് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തനിക്ക് ധൈര്യവും അറിവും നല്‍കിയതെന്ന് യാത്രാസംഘത്തിലുണ്ടായിരുന്ന ഇസ്രായേലി യാത്രക്കാരന്‍ യാനിവ് ഹായൂണ്‍ വെളിപ്പെടുത്തി.

”എയര്‍ ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍” പതിവായി കാണുന്നതുകൊണ്ടാണ് ഇത്തരം ഒരു അത്യാഹിത ഘട്ടത്തില്‍ വിമാനത്തിനുള്ളില്‍ എന്തുചെയ്യണം, എന്തുചെയ്യരുത് എന്ന ബോധ്യം ലഭിച്ചതെന്ന് സൗദി അറേബ്യയിലെ അടിയന്തര ലാന്‍ഡിംഗിന് ശേഷം യാനിവ് പറഞ്ഞു. തുടര്‍ന്ന് ക്രൂ അംഗങ്ങളുടെ കൂടി സഹായത്തോടെ വിമാനം സൗദി അറേബ്യയില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച ‘മേഡേ’ പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അലക്‌സ് ബൈസ്ട്രാം, സ്വന്തം പരമ്പര ഒരു വിമാനം പറത്താനുള്ള പരിശീലന സഹായിയല്ലെങ്കിലും, അത്യാഹിത ഘട്ടത്തില്‍ ആളുകള്‍ക്ക് ശരിയായ തീരുമാനമെടുക്കാന്‍ സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. എങ്കിലും ഈ സംഭവത്തിലെ യഥാര്‍ത്ഥ നായകന്‍ മാരകമായി പരിക്കേറ്റിട്ടും കോക്പിറ്റ് വാതില്‍ തുറന്നുനല്‍കിയ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2003 മുതല്‍ സംപ്രേഷണം ചെയ്യുന്ന ‘മേഡേ’ വിമാനാപകടങ്ങളെക്കുറിച്ചും അവയുടെ അന്വേഷണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രശസ്തമായ പരമ്പരയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!