Saturday, October 3, 2026

നെസ്ലെ ‘ലോ ഫാറ്റ് പാല്‍പ്പൊടി’ സുരക്ഷിതമല്ല; നടപടിയുമായി FSSAI

ന്യൂഡല്‍ഹി: നെസ്ലെ ഇന്ത്യയുടെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്നര്‍’ പാല്‍പ്പൊടി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ (FSSAI) നടത്തിയ പരിശോധനയിലാണ് ഉല്‍പ്പന്നത്തിന്റെ സാമ്പിള്‍ സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമാണെന്ന് വ്യക്തമായത്. ഇതിനെത്തുടര്‍ന്ന് ഉല്‍പ്പന്നത്തിന്റെ വില്‍പ്പന ഉടനടി നിര്‍ത്തിവെക്കാന്‍ എഫ്.എസ്.എസ്.എ.ഐ നിര്‍ദേശം നല്‍കി.

ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ‘ദി ലളിത്’ ഹോട്ടലില്‍ നിന്നുമാണ് പരിശോധനയുടെ ഭാഗമായി എഫ്.എസ്.എസ്.എ.ഐ ഈ നെസ്ലെ ഉല്‍പ്പന്നത്തിന്റെ സാമ്പിള്‍ ശേഖരിച്ചത്. ഭക്ഷ്യസുരക്ഷാ ലബോറട്ടറിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍, ഈ സാമ്പിള്‍ 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത്, പ്രസ്തുത ഉല്‍പ്പന്നം ഇനി ഉപയോഗിക്കരുതെന്ന് ഹോട്ടലിനും, വില്‍പ്പനയും വിതരണവും ഉടന്‍ തന്നെ തടയണമെന്ന് നിര്‍മാതാക്കളായ നെസ്ലെയ്ക്കും അധികൃതര്‍ കടുത്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും, ഈ തീരുമാനത്തിനെതിരെ നിയമപരമായ നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്പീല്‍ നല്‍കാന്‍ കമ്പനിക്ക് അവസരമുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!