Monday, October 5, 2026

ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ ശൈലേന്ദ്ര മണി ത്രിപാഠിയും രാകേഷ് കുമാർ സിങ്ങും സമർപ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തുകൊണ്ടും വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. എസ്ഐആർ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട നടപടികളും തീരുമാനങ്ങളും നിർദേശങ്ങളും തുടർനടപടികളും തുടക്കം മുതലേ അസാധുവും നിയമസാധുതയില്ലാത്തതുമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. കോൺഗ്രസും മറ്റ് രാഷ്ട്രീയ സംഘടനകളും വിഷയത്തിൽ യോഗങ്ങൾ ചേരുന്നുണ്ട്.

മുംബൈയിൽ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ച് മഹാറാലി സംഘടിപ്പിച്ചതും ശ്രദ്ധേയമായി.അതിനിടെ, കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ നീക്കം നടത്തുകയാണെന്ന് പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു. ഒക്ടോബർ 10 മുതൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ജനങ്ങൾ വ്യാപകമായി പങ്കെടുക്കണമെന്നും അനീതിക്കെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും പാർട്ടി ആഹ്വാനം ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!