Tuesday, October 6, 2026

ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ, നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണമുണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആക്രമണത്തിൽ മൂന്ന് പേർക്ക് നേരിയ പരുക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ആക്രമണത്തിൽ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

യമൻ അതിർത്തിയോട് ചേർന്നുള്ള സൗദിയിലെ പ്രവിശ്യകളാണ് ജിസാനും നജ്റാനും. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവിമാനത്താവളങ്ങളും ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!