കൊച്ചി: ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ അദ്ദേഹത്തിന്റെ ഭാര്യമാതാവ് ലില്ലി ജോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി തീര്‍പ്പാക്കി. നിലവില്‍ ലില്ലിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തീര്‍പ്പാക്കിയത്.
എന്നാല്‍, ഭാവിയില്‍ കേസില്‍ പ്രതിയാക്കുകയാണെങ്കില്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കിയ ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

വീട്ടില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യശേഖരം പിടിച്ചെടുത്ത സംഭവത്തില്‍, ആ വീട് ഭാര്യമാതാവ് ലില്ലിയുടെ പേരില്‍ ഉള്ളതാണെന്ന് ആന്റോ അഗസ്റ്റിന്‍ എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലില്ലിയുടെ മൊഴിയെടുക്കാന്‍ എക്‌സൈസ് നീക്കം നടത്തുന്നതിനിടെയാണ് അവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
