Friday, October 16, 2026

CEC എക്‌സ്പ്രസ് എന്‍ട്രി ഡ്രോ: 2,500 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍

ഓട്ടവ: കാനഡയുടെ എക്‌സ്പ്രസ് എന്‍ട്രി സംവിധാനത്തിലൂടെ സ്ഥിര താമസത്തിനായി (Permanent Residence) 2,500 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ക്ഷണം നല്‍കി ഇമിഗ്രേഷന്‍, റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC). ഒക്ടോബര്‍ 15-ന് നടന്ന ഒക്ടോബറിലെ മൂന്നാമത്തെ ഈ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പില്‍ ‘കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്’ (Canadian Experience Class – CEC) വിഭാഗത്തില്‍പ്പെട്ട അപേക്ഷകരെയാണ് പരിഗണിച്ചത്. കോംപ്രിഹെന്‍സീവ് റാങ്കിങ് സിസ്റ്റം (CRS) കട്ട്-ഓഫ് സ്‌കോര്‍ 519 ലഭിച്ചവര്‍ക്കാണ് ഈ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്.

കാനഡയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് സ്ട്രീം വഴി അവസരം ലഭിക്കുന്നത്. സ്ഥിരതാമസത്തിനുള്ള പ്രൊസസിങ് നടപടികള്‍ക്കായി എക്‌സ്പ്രസ് എന്‍ട്രി വഴി ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ആവശ്യമായ പൂര്‍ണ്ണ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ഈ വര്‍ഷം ഐആര്‍സിസി നടത്തുന്ന 61-ാമത് എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പായിരുന്നു ഒക്ടോബര്‍ 15-ലേത്. ഇതുവരെയുള്ള നറുക്കെടുപ്പുകളിലൂടെ ഐആര്‍സിസി ആകെ 1,38,467 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റേഷനുകള്‍ (ITA) നല്‍കിയിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!