Saturday, October 17, 2026

സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും; റദ്ദാക്കിയത് ഒക്ടോബർ 24 വരെയുള്ള സർവീസുകൾ

റിയാദ്: ഹൂതി ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് തീരുമാനം ബാധിക്കുന്നത്.

ഈ മാസം 20 മുതൽ സർവീസുകൾ പുനഃസ്ഥാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റദ്ദാക്കൽ കാലാവധി നീട്ടുകയായിരുന്നു. ഇൻഡിഗോ, ആകാശ എയർ എന്നീ വിമാനക്കമ്പനികളും ഒക്ടോബർ 24 വരെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, സൗദി അറേബ്യയിലെ വിവിധ നഗരങ്ങൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണശ്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ട്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ എന്നിവിടങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ, മിസൈൽ ആക്രമണശ്രമങ്ങൾ പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!