Sunday, October 18, 2026

നടൻ ടൈഗർ ഷ്‍റോഫിന് നേരെ വെടിവെപ്പ്; പിന്നിൽ ബിഷ്ണോയ് സം​ഘം?

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‍റോഫിന് നേരെ വെടിവെപ്പ്. മുംബൈയിലെ ജുഹുവിലുള്ള ഫുട്ബോൾ ഗ്രൗണ്ടിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. നടൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

ബൈക്കിലെത്തിയ മൂന്ന് അജ്ഞാതർ ടൈഗർ ഷ്‍റോഫിന്റെ ബിഎംഡബ്ല്യു കാറിന് നേരെ മൂന്ന് തവണ വെടിയുതിർത്തത്. പരുക്കേറ്റ ഡ്രൈവറെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടോ?

വെടിവെപ്പിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളവർക്ക് പങ്കുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. അനിൽ പണ്ഡിറ്റ് എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തെന്നുമുള്ള റിപ്പോർട്ടുകളുണ്ട്.

സൽമാൻ ഖാനുമായി സഹകരിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് നി​ഗമനം.ലോറൻസ് ബിഷ്ണോയ് സംഘം നേരത്തെയും ബോളിവുഡ് താരങ്ങളുമായി ബന്ധപ്പെട്ട ഭീഷണിക്കേസുകളിൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സൽമാൻ ഖാനെതിരായ ഭീഷണികളും ഇതിന്റെ ഭാഗമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

സംഭവത്തെത്തുടർന്ന് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലെ സാംസ്കാരിക മന്ത്രി ആശിഷ് ഷെലാർ ടൈഗർ ഷ്‍റോഫിന്റെ കുടുംബവുമായി സംസാരിച്ചു.

ടൈഗർ ഷ്‍റോഫും സൽമാൻ ഖാനും ഇതുവരെ മുഴുനീള സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മിൽ ചലച്ചിത്രരംഗത്ത് അടുത്ത ബന്ധമാണുള്ളത്. ടൈഗറിന്റെ പിതാവ് ജാക്കി ഷ്‍റോഫ് സൽമാൻ ഖാനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!