Tuesday, October 20, 2026

ഗൂഗിള്‍ ക്ലൗഡില്‍ വന്‍ സാങ്കേതിക തടസ്സം; UKയില്‍ ബാങ്കിങ്, ഡെലിവറി സേനങ്ങള്‍ സ്തംഭിച്ചു

ലണ്ടന്‍: ഗൂഗിള്‍ ക്ലൗഡിന്റെ ലണ്ടന്‍ മേഖലയിലുള്ള പ്രധാന ഡാറ്റാ സെന്ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് യുകെയിലെ ബാങ്കിങ്, കൊറിയര്‍, ആരോഗ്യ, റീട്ടെയില്‍ മേഖലകളിലെ പ്രമുഖ സേവനങ്ങള്‍ മണിക്കൂറുകളോളം സ്തംഭിച്ചു. ഗൂഗിളിന്റെ ‘യൂറോപ്പ് വെസ്റ്റ് 2’ (europe-west2) എന്ന ഡാറ്റാ സെന്ററിലുണ്ടായ വൈദ്യുതി തടസ്സവും തുടര്‍ന്നുണ്ടായ സാങ്കേതിക തകരാറുകളുമാണ് രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ സേവനങ്ങളെ തകിടം മറിച്ചത്.

യുകെയിലെയും അയര്‍ലന്‍ഡിലെയും പ്രമുഖ കമ്പനികള്‍ക്കും സര്‍ക്കാര്‍ സംവിധനങ്ങള്‍ക്കും പ്രധാന ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കുന്നത് ഈ കേന്ദ്രമാണ്. തകരാറിനെത്തുടര്‍ന്ന് പ്രമുഖ ഡിജിറ്റല്‍ ഫിന്‍ടെക് ബാങ്കായ റെവൊലൂട്ടിന്റെ (Revolut) മൊബൈല്‍ ആപ്പ്, കാര്‍ഡ് പേയ്മെന്റുകള്‍ എന്നിവ പൂര്‍ണ്ണമായി നിലച്ചു. ഇത് യുകെയിലെ കോടിക്കണക്കിന് ഉപയോക്താക്കളെയാണ് നേരിട്ട് ബാധിച്ചത്.

ഇതിനുപുറമെ എച്ച്.എസ്.ബി.സി (HSBC), ലോയ്ഡ്‌സ് (Lloyds), ഹാലിഫാക്‌സ് (Halifax) തുടങ്ങിയ വന്‍കിട ബാങ്കുകളുടെ ഓണ്‍ ലൈന്‍ സേവനങ്ങളിലും ആപ്പുകളിലും തടസ്സങ്ങള്‍ അനുഭവപ്പെട്ടു. യുകെയിലെ പ്രമുഖ റോയല്‍ മെയില്‍, പാര്‍സല്‍ ഡെലിവറി നെറ്റ്വര്‍ക്കായ ഡി.പി.ഡി (DPD) എന്നിവയുടെ പാര്‍സല്‍ ട്രാക്കിങും ഓണ്‍ലൈന്‍ ബുക്കിങും മണിക്കൂറുകളോളം തടസ്സപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ റൈറ്റ്മൂവ്, ആസ്ഡ (Asda) റീട്ടെയില്‍ നെറ്റ്വര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും ക്ലൗഡ് തകരാര്‍ സാരമായി ബാധിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!