Tuesday, October 20, 2026

ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തമാകുന്നു; പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പുമായി കാനഡ

ഓട്ടവ: ഫ്രാന്‍സില്‍ പ്രതിഷേധങ്ങളും കലാപങ്ങളും രൂക്ഷമായതിനെത്തുടര്‍ന്ന് കനേഡിയന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി കാനഡ. പ്രതിഷേധ മേഖലകള്‍ ഒഴിവാക്കാനും പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞയും കര്‍ഫ്യൂവും കര്‍ശനമായി പാലിക്കാനും കനേഡിയന്‍ ഗ്ലോബല്‍ അഫയേഴ്സ് നിര്‍ദ്ദേശം നല്‍കി.

സ്‌കൂളുകളിലെ മോശം സൗകര്യങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭം, പിന്നീട് ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു. പ്രതിഷേധങ്ങളില്‍ പലതും പൊതുമുതല്‍ നശിപ്പിക്കല്‍, കൊള്ളയടിക്കല്‍, തീവെപ്പ്, പോലീസുമായുള്ള ഏറ്റുമുട്ടല്‍ എന്നിവയിലേക്ക് വഴിമാറിയതോടെ കണ്ണീര്‍വാതകവും വാട്ടര്‍ പീരങ്കികളും കര്‍ഫ്യൂവും ഉപയോഗിച്ചാണ് ഫ്രഞ്ച് അധികൃതര്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്.

പാരിസിലെ പ്രമുഖ മേഖലകളായ പ്ലേസ് ഡി ലാ റിപ്പബ്ലിക്, ലെ ഹാലെസ് ഫുഡ് മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളിലും ലിയോണ്‍, മാര്‍സെയില്‍, നൈസ്, ലീലെ എന്നീ പ്രധാന നഗരങ്ങളിലും കര്‍ഫ്യൂവും ഒത്തുകൂടലുകള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം 2,000-ത്തിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും ഏത് നിമിഷവും അക്രമാസക്തമാകാന്‍ സാധ്യതയുള്ളതിനാല്‍, ഫ്രാന്‍സിലുള്ള കനേഡിയന്‍ സഞ്ചാരികള്‍ പ്രാദേശിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും കാനഡ സര്‍ക്കാര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!