Thursday, October 22, 2026

ആൽബർട്ട റഫറണ്ടം ഫലം വൈകും; വോട്ടെണ്ണൽ പൂർത്തിയായില്ല

എഡ്മിന്റൻ: ആൽബർട്ടയിൽ നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണൽ നിശ്ചിത സമയപരിധി പിന്നിട്ടിട്ടും പൂർത്തിയായില്ല. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 97 ശതമാനം പോളിങ് കേന്ദ്രങ്ങളിലെ വോട്ടുകൾ റിപ്പോർട്ട് ചെയ്തതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു.

പത്ത് ചോദ്യങ്ങളുള്ള ബാലറ്റുകൾ കൈകൊണ്ട് എണ്ണേണ്ടിവന്നതാണ് കാലതാമസത്തിന് കാരണം. ആവശ്യമായ 60,000 ജീവനക്കാർക്ക് പകരം 47,000-ത്തിലധികം പേരെയാണ് നിയോഗിച്ചത്. വോട്ടെണ്ണൽ പൂർത്തിയാകുന്ന തീയതി വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.

കുടിയേറ്റ നയം, ഭരണഘടനാ പരിഷ്കാരം, കാനഡയിൽ നിന്ന് ആൽബർട്ട വേർപിരിയണമോ തുടങ്ങിയ നിർണായക വിഷയങ്ങളിലാണ് ഹിതപരിശോധന നടന്നത്. മുഴുവൻ വോട്ടുകളും എണ്ണിയശേഷം അന്തിമ ഫലം പ്രഖ്യാപിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!