Friday, October 23, 2026

കാല്‍ഗറിയില്‍ വീണ്ടും മഞ്ഞ് വീഴ്ച ശക്തമാകുന്നു; ജാഗ്രത നിര്‍ദേശം

കാല്‍ഗറി: കാല്‍ഗറിയില്‍ മഞ്ഞുവീഴ്ച വീണ്ടും ശക്തമാകുന്നു. വെള്ളിയാഴ്ച രാവിലെ ശക്തമായ കാറ്റോടുകൂടിയ മഴ പെയ്തതോടെ ഗതാഗതത്തെ ബാധിച്ചു.

ഉയര്‍ന്ന പ്രദേശങ്ങളില്‍ രണ്ടു സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും വാരാന്ത്യത്തിലും മഞ്ഞുവീഴ്ച തുടരുമെന്നും എന്‍വയോണ്‍മെന്റ് കാനഡ പ്രവചിച്ചു. വടക്കന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കി.മീ ആയിരിക്കുമെന്നും ചിലപ്പോള്‍ ഇത് 80 കി.മീ വരെ ഉയരാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകല്‍ സമയത്തെ കൂടിയ താപനില 6 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെങ്കിലും രാത്രിയില്‍ താപനില -4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്നതോടെ റോഡുകള്‍ ഐസുമൂടി വഴുക്കലുള്ളതായി മാറാന്‍ സാധ്യതയുണ്ട്.

മഞ്ഞുനീക്കത്തിന് സജ്ജമായി കാല്‍ഗറി നഗരസഭ

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ സജ്ജമാണെന്നും നൂറിലധികം മഞ്ഞുനീക്കല്‍ യന്ത്രങ്ങള്‍ (Snowplows) കാല്‍ഗറി നഗരത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡുകള്‍ സുരക്ഷിതമാക്കാന്‍ ജീവനക്കാര്‍ രംഗത്തുണ്ടാകുമെന്ന് മോബിലിറ്റി മെയ്ന്റനന്‍സ് മാനേജര്‍ ക്രിസ് ഹെവിറ്റ് അറിയിച്ചു.

വാരാന്ത്യത്തില്‍ 2 മുതല്‍ 5 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. ക്രൗചൈല്‍ഡ് ട്രെയില്‍, ഗ്ലെന്‍മോര്‍ ട്രെയില്‍, ആന്‌ഡേഴ്‌സണ്‍ റോഡ് തുടങ്ങിയ പ്രധാന റൂട്ടുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മഞ്ഞുവീഴ്ച അവസാനിച്ച ശേഷം 36 മണിക്കൂറിനുള്ളില്‍ പ്രധാന പാതകള്‍ പൂര്‍ണ്ണമായി വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള ഡിയര്‍ഫൂട്ട് ട്രെയില്‍, സ്റ്റോണി ട്രെയില്‍ എന്നിവ പ്രവിശ്യാ ഭരണകൂടം നേരിട്ട് പരിപാലിക്കും.

ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതല്‍ സമയം നീക്കിവെക്കണമെന്നും, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും നഗരസഭ നിര്‍ദേശിച്ചു. കൂടാതെ, മഞ്ഞുനീക്കുന്ന യന്ത്രങ്ങള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.

ശനിയാഴ്ച കൂടിയ താപനില 3 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും രാത്രിയില്‍ വീണ്ടും മഞ്ഞുവീഴ്ചയ്ക്ക് 60 ശതമാനം സാധ്യതയുണ്ടെന്നും കാണിക്കുന്നു. ഞായറാഴ്ച കൂടുതല്‍ തണുപ്പേറിയ അന്തരീക്ഷമായിരിക്കും; താപനില -1 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!