Saturday, October 24, 2026

ടൊറന്റോ മേയർ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ബ്രാഡ്ഫോർഡും ഒലിവിയ ചൗവും തമ്മിൽ കടുത്ത പോരാട്ടം; പരസ്പരം വിമർശിച്ച് സ്ഥാനാർഥികൾ

ടൊറന്റോ മേയർ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പ്രധാന സ്ഥാനാർഥികളായ ബ്രാഡ്ഫോർഡും നിലവിലെ മേയർ ഒലിവിയ ചൗവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ശക്തമായി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഇരുവരും എതിരാളികളുടെ നയങ്ങളെയും നഗരത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും വിമർശിച്ച് രംഗത്തെത്തി. തങ്ങളുടെ നേതൃത്വമാണ് ടൊറന്റോയുടെ ഭാവിക്ക് അനുയോജ്യമെന്ന നിലപാടാണ് ഇരുവരും മുന്നോട്ടുവയ്ക്കുന്നത്.

തിരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും നഗരത്തിന്റെ ഭരണനയങ്ങളിലും വികസന മുൻഗണനകളിലും എന്ത് മാറ്റമുണ്ടാകുമെന്നതാണ് പ്രധാന ചർച്ചാവിഷയം. നഗരത്തിലെ ജനജീവിതം, ഭരണനിർവഹണം, വികസന പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വ്യത്യസ്ത സമീപനങ്ങൾ സ്ഥാനാർഥികൾ പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്നു. എതിരാളി അധികാരത്തിലെത്തിയാൽ ടൊറന്റോ നേരിടേണ്ടിവരാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലെത്തിയതോടെ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇരുപക്ഷവും ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ അഭിപ്രായ സർവേകൾ തിരഞ്ഞെടുപ്പിൽ ഇരുവരും തമ്മിൽ കടുത്ത മത്സരമാണെന്ന് സൂചിപ്പിക്കുന്നതായി വിവിധ മാധ്മയങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്തിമഘട്ടത്തിലെ പ്രചാരണവും വോട്ടർമാരുടെ നിലപാടുകളും തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!