Tuesday, October 27, 2026

PNP എക്‌സ്പ്രസ് എന്‍ട്രി ഡ്രോ: 792 അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍

ഓട്ടവ: ഒക്ടോബറിലെ ആറാമത്തെ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (PNP) കാറ്റഗറിയില്‍പ്പെട്ട 792 അപേക്ഷകര്‍ക്കാണ് കാനഡയില്‍ സ്ഥിരതാമസത്തിനായി (Permanent Residence) അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷന്‍ ടു അപ്ലൈ (ITA) നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 26-ന് നടന്ന ഈ നറുക്കെടുപ്പില്‍ കോംപ്രിഹെന്‍സീവ് റാങ്കിങ് സിസ്റ്റം (CRS) സ്‌കോര്‍ കുറഞ്ഞത് 761 ഉള്ള അപേക്ഷകരെയാണ് തെരഞ്ഞെടുത്തത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിച്ചവര്‍ക്ക് ലഭിക്കുന്ന 600 അധിക പോയിന്റുകള്‍ ഉള്‍പ്പെടുന്നതിനാലാണ് PNP അടിസ്ഥാനമാക്കിയുള്ള ഡ്രോകളില്‍ കട്ട് ഓഫ് സ്‌കോര്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നത്.

ഈ വര്‍ഷം ഐആര്‍സിസി നടത്തുന്ന 63-ാമത്തെ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പായിരുന്നു ഇത്. ഈ വര്‍ഷം ഇതുവരെ വിവിധ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറികളിലായി (General, PNP, Category-based Selection) ആകെ 1,44,259 അപേക്ഷകര്‍ക്ക് സ്ഥിരതാമസത്തിനായുള്ള ഇന്‍വിറ്റേഷന്‍ (ITA) നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!