ഒന്റാരിയോ: ഭിന്നശേഷിക്കാര്‍ക്കുള്ള സാമ്പത്തിക സഹായമായ ഒന്റാരിയോ ഡിസെബിലിറ്റി സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ (ODSP) അടുത്ത ഗഡു ഒക്ടോബര്‍ 30 വെള്ളിയാഴ്ച വിതരണം ചെയ്യും. ഒറ്റയ്ക്ക് താമസിക്കുന്ന അര്‍ഹരായ വ്യക്തികള്‍ക്ക് പ്രതിമാസം പരമാവധി 1,436 ഡോളര്‍ ലഭിക്കും.
2026 ജൂലൈ 1-ന് പണപ്പെരുപ്പത്തിനുസരിച്ച് ODSP തുക 1.9% വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ODSP പ്രോഗ്രാമില്‍ പരമാവധി ആനുകൂല്യം ലഭിക്കുന്ന ഒരാള്‍ക്ക് 1,436 ഡോളര്‍ വരെ ലഭിക്കും. അതേസമയം, ദമ്പതികള്‍ക്കും ആശ്രിതരുള്ള കുടുംബങ്ങള്‍ക്കും പ്രോഗ്രാമിലെ നിരക്ക് ഘടനയനുസരിച്ച് ഇതിലും ഉയര്‍ന്ന തുക ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ഒന്റാരിയോ വര്‍ക്‌സ് പദ്ധതിയുടെ സഹായധനവും ഒക്ടോബര്‍ 30-ന് വിതരണം ചെയ്യും. നവംബറിലെ ജീവിതച്ചെലവുകള്‍ക്കായി ഒറ്റയ്ക്ക് താമസിക്കുന്ന ഒരാള്‍ക്ക് പ്രതിമാസം പരമാവധി 733 ഡോളര്‍ ലഭിക്കും. ഭിന്നശേഷിയുള്ളവരും നിലവില്‍ ഈ സഹായം സ്വീകരിക്കുന്നവരും ODSP-യ്ക്ക് അര്‍ഹരാണോയെന്ന് പരിശോധിക്കാം. ODSP വഴി ഉയര്‍ന്ന സഹായധനത്തിനും കൂടുതല്‍ ആരോഗ്യ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ലഭിച്ചേക്കാം. പ്രതിമാസം 1,000 ഡോളര്‍ വരെയുള്ള വരുമാനത്തിന് ഇളവും ലഭിക്കും.
