Wednesday, October 28, 2026

OC ട്രാന്‍സ്‌പോ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന; നാല് വര്‍ഷത്തെ കരാര്‍ പ്രഖ്യാപിച്ചു

ഓട്ടവ: ഓട്ടവയിലെ പൊതുഗതാഗത ഏജന്‍സിയായ ഒസി ട്രാന്‍സ്‌പോയിലെ (OC Transpo) അഡ്മിനിസ്‌ട്രേറ്റീവ്, ഓഫീസ് ജീവനക്കാര്‍ക്ക് 3 ശതമാനം മുതല്‍ 5 ശതമാനം വരെ വാര്‍ഷിക ശമ്പള വര്‍ധന അനുവദിച്ച് ആര്‍ബിട്രേഷന്‍ പാനല്‍ ഉത്തരവായി. നാല് വര്‍ഷ കാലാവധിയുള്ള പുതിയ കരാറിലാണ് ജീവനക്കാരുടെ ശമ്പള വര്‍ധന വ്യവസ്ഥ ചെയ്യുന്നത്.

അമാല്‍ഗമേറ്റഡ് ട്രാന്‍സിറ്റ് യൂണിയന്‍ (ATU) ലോക്കല്‍ 1760-ഉം ഒസി ട്രാന്‍സ്‌പോയും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തിലാണ് ബൈന്‍ഡിങ് ആര്‍ബിട്രേഷന്‍ പാനല്‍ അന്തിമ വിധി പ്രസ്താവിച്ചത്. ഏജന്‍സിയിലെ ഏകദേശം 350-ഓളം ഓഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെ പ്രാതിനിധ്യമാണ് ഈ യൂണിയന്‍ വഹിക്കുന്നത്.

കൂട്ടായ ചര്‍ച്ചകളിലൂടെ ഇരുവിഭാഗവും ചില വിഷയങ്ങളില്‍ ധാരണയിലെത്തിയിരുന്നെങ്കിലും ശമ്പള വര്‍ധന സംബന്ധിച്ച അന്തിമതീരുമാനം ആര്‍ബിട്രേഷന്‍ പാനലിന് വിടുകയായിരുന്നുവെന്ന് സിറ്റി സോളിസിറ്റര്‍ സ്റ്റുവര്‍ട്ട് ഹക്സ്ലി സിറ്റി കൗണ്‍സിലിനെ അറിയിച്ചു.

ആര്‍ബിട്രേഷന്‍ പാനലിന്റെ പ്രധാന തീരുമാനങ്ങള്‍:

ശമ്പള വര്‍ധന: 2024-ല്‍ 3%, 2025-ല്‍ 5%, 2026-ല്‍ 3%, 2027-ല്‍ 3% എന്നിങ്ങനെയാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ പാനല്‍ ഉത്തരവിട്ടത്.

സുരക്ഷാ ബൂട്ട് അലവന്‍സ്: ജീവനക്കാരുടെ സേഫ്റ്റി ബൂട്ട് വാങ്ങുന്നതിനുള്ള തുക 50 ഡോളര്‍ വര്‍ധിപ്പിച്ച് 200 ഡോളറാക്കി ഉയര്‍ത്തി.

മറ്റ് തര്‍ക്കവിഷയങ്ങളില്‍ യൂണിയന്റെ ചില പ്രധാന ആവശ്യങ്ങള്‍ പാനല്‍ തള്ളി. ബസ്, ട്രെയിന്‍ ജീവനക്കാര്‍ക്ക് നിലവിലുള്ളത് പോലെ 30 മിനിറ്റ് ശമ്പളത്തോടുകൂടിയ ഉച്ചഭക്ഷണ ഇടവേള (Paid Lunch Break) തങ്ങള്‍ക്കും വേണമെന്ന യൂണിയന്റെ ആവശ്യം പാനല്‍ നിരസിച്ചു. ഇത് നടപ്പിലാക്കിയാല്‍ പ്രതിവര്‍ഷം 2.6 മില്യണ്‍ ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് നഗരസഭ ചൂണ്ടിക്കാട്ടിയത്. കൂടാതെ, ഹൈബ്രിഡ്/വര്‍ക്ക് ഫ്രം ഹോം രീതി സംബന്ധിച്ച് യൂണിയന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളും പാനല്‍ അംഗീകരിച്ചില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!