എഡ്മിന്റന്‍: ആല്‍ബര്‍ട്ട പ്രവിശ്യയെ കാനഡയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന വാദത്തിനെതിരെ കര്‍ശന നിലപാടുമായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ (UCP) ബോര്‍ഡ് ഭാരവാഹികളാകാന്‍ ആഗ്രഹിക്കുന്നവരും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥികളാകുന്നവരും ആല്‍ബര്‍ട്ട കാനഡയില്‍ തന്നെ തുടരണമെന്ന നിലപാടിനെ പിന്തുണച്ച് ‘പ്രോ-കാനഡ’ (Pro-Canada) സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.
പാര്‍ട്ടിയില്‍ നയപരമായ വിയോജിപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും വേര്‍പിരിയല്‍ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് സ്മിത്ത് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നടന്ന റഫറണ്ടത്തില്‍ മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ ജനങ്ങള്‍ ആല്‍ബര്‍ട്ട കാനഡയില്‍ നിലനില്ക്കണമെന്ന ജനഹിതം രേഖപ്പെടുത്തിയിരുന്നു. ഈ ജനവിധി മാനിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാണെന്നും തങ്ങളുടേത് ഒരു സ്വതന്ത്രവാദ പാര്‍ട്ടി അല്ലെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കുള്ളിലെ തീവ്ര സ്വതന്ത്രവാദ ഗ്രൂപ്പുകളില്‍ നിന്ന് പ്രീമിയര്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും, അച്ചടക്കം ഉറപ്പാക്കാനും ആന്തരിക ഭിന്നതകള്‍ മൂലം പ്രതിപക്ഷമായ എന്‍ഡിപി അധികാരത്തില്‍ വരുന്നത് തടയാനുമാണ് ഭരണകൂടത്തിന്റെ ഈ ഉറച്ച നീക്കം.
