ഓട്ടവ: കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ക്ക് നല്‍കേണ്ട തുകയില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം നികുതി വര്‍ധന നടപ്പിലായി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒക്ടോബര്‍ 23-ന് ഒപ്പുവെച്ച ഉത്തരവിലാണ് കനേഡിയന്‍ മുനിസിപ്പല്‍ മാലിന്യങ്ങള്‍, മലിനജല അവശിഷ്ടങ്ങള്‍ (sewage sludge), ക്ലിനിക്കല്‍ മാലിന്യങ്ങള്‍ എന്നിവയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ (duty) ഏര്‍പ്പെടുത്തിയത്.
ഒക്ടോബര്‍ 30 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ ഉത്തരവോടെ, അമേരിക്കന്‍ അതിര്‍ത്തി കടത്തി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കാനഡയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയായി മാറും. കാനഡയിലെ പ്രവിശ്യകളില്‍ നിന്ന്, പ്രത്യേകിച്ച് ഒന്റാരിയോയില്‍ നിന്ന്, ദശലക്ഷക്കണക്കിന് ടണ്‍ മാലിന്യമാണ് പ്രതിവര്‍ഷം മിഷിഗണ്‍ ഉള്‍പ്പെടെയുള്ള യു.എസ് സംസ്ഥാനങ്ങളിലെ ലാന്‍ഡ്ഫില്ലുകളിലേക്ക് കൊണ്ടുപോയിരുന്നത്.

പുതിയ തീരുവ നിലവില്‍ വന്നതോടെ, സ്വന്തം രാജ്യത്ത് തന്നെ മാലിന്യ സംസ്കരണത്തിനും ലാന്‍ഡ്ഫില്ലുകള്‍ വ്യാപിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട പ്രതിസന്ധിയിലാണ് കാനഡ.
