Monday, November 2, 2026

തീവ്ര ചുഴലിക്കാറ്റായി മുരസു: രാത്രി 11:30നും പുലര്‍ച്ചെ നാലിനും ഇടയില്‍ ആന്ധ്രയില്‍ കരതൊടും

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘മുരസു’ (Murasu) തീവ്ര ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത. രാത്രി 11:30നും പുലര്‍ച്ചെ 4:00നും ഇടയിലുള്ള സമയത്ത് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

നിലവില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാറ്റ്, ചെന്നൈയില്‍ നിന്ന് 260 കിലോമീറ്ററും നെല്ലൂരില്‍ നിന്ന് 320 കിലോമീറ്ററും അകലെയാണ് നിലകൊള്ളുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് യാത്രാസേവനങ്ങള്‍ കടുത്ത തടസ്സം നേരിടുന്നുണ്ട്. ചെന്നൈയില്‍ നിന്ന് ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലേക്കുള്ള 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൂടാതെ, ആന്ധ്രാപ്രദേശിലെ തീരദേശ മേഖല വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.തമിഴ്നാട്ടില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, റാണിപ്പേട്ട്, വെല്ലൂര്‍, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മുരസു ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!