Tuesday, November 3, 2026

ട്രംപിന്റെ ഭരണത്തിന് ജനവിധി; അമേരിക്കയിൽ വോട്ടെടുപ്പ് തുടങ്ങി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തിന് നിർണായകമാകുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് രാജ്യത്ത് വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസിന്റെ നിയന്ത്രണം ആർക്കെന്നതും ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലത്തെ രാഷ്ട്രീയ സ്വാധീനവും നിർണയിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ ലോകം ഉറ്റുനോക്കുകയാണ്.

ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് മത്സരം. 36 സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഏകദേശം 21 കോടി വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക.

വിലക്കയറ്റവും ജീവിതച്ചെലവിലെ വർധനവും ഉയർത്തിക്കാട്ടിയാണ് ഡെമോക്രാറ്റുകൾ പ്രചാരണം നടത്തിയത്. അതേസമയം, റിപ്പബ്ലിക്കൻ പാർട്ടി മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ്. ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. എന്നാൽ സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കുക ഡെമോക്രാറ്റുകൾക്ക് കടുത്ത വെല്ലുവിളിയാകും.

ഇതിനിടെ, ഇത്തവണ റെക്കോർഡ് എണ്ണം വോട്ടർമാർ മുൻകൂറായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ വോട്ടെണ്ണൽ ആരംഭിക്കും. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ അന്തിമ ഫലം അറിയാൻ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവന്നേക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!