Wednesday, November 4, 2026

AI സാങ്കേതികവിദ്യ ജനങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നു: മുന്നറിയിപ്പുമായി ഇലക്ഷന്‍ കാനഡ മേധാവി

ഓട്ടവ: തിരഞ്ഞെടുപ്പ് കാലത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും നിര്‍മ്മിത ബുദ്ധി (AI) വ്യാപകമായി ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയാകുന്നുവെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സ്റ്റെഫാന്‍ പെറോള്‍ട്ട് വ്യക്തമാക്കി. ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളെക്കുറിച്ചും അറിയാന്‍ വോട്ടര്‍മാര്‍ ഇപ്പോള്‍ AI ചാറ്റ്ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത് നല്‍കുന്ന വിവരങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ ചിത്രങ്ങളും ശബ്ദങ്ങളും (Deepfakes) യഥാര്‍ത്ഥമാണോ കൃത്രിമമാണോ എന്ന് തിരിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ചാറ്റ്ബോട്ടുകള്‍ നല്‍കുന്ന വിവരങ്ങളുടെ ഉറവിടം വ്യക്തമല്ലെന്നും, ഇത് തിരഞ്ഞെടുപ്പ് ഫലങ്ങളെയും ബാധിക്കുമെന്നും പെറോള്‍ട്ട് മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് പരസ്യങ്ങളിലും രാഷ്ട്രീയ ആശയവിനിമയങ്ങളിലും AI സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ‘സുതാര്യത ലേബല്‍’ (Transparency Labels) നിയമപരമായി നിര്‍ബന്ധമാക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു.

വോട്ടര്‍മാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഔദ്യോഗിക വിവരങ്ങള്‍ നല്‍കാന്‍ AI ചാറ്റ്ബോട്ടുകള്‍ക്ക് കഴിയുന്നില്ലെന്നും, ചില സന്ദര്‍ഭങ്ങളില്‍ തെറ്റായ വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ വരാറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാണിച്ചു. കാനഡയില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ കൃത്യമായ വിവരങ്ങള്‍ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!