Wednesday, November 11, 2026

എയര്‍ ഇന്ത്യ വിമാനത്തിന് നേരെ റാഞ്ചല്‍ ഭീഷണി; യാത്രക്കാരെ പുറത്തിറക്കി പരിശോധന

മുംബൈ: കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ഹൈജാക്ക് ഭീഷണി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയില്‍ ഹൈജാക്ക് ചെയ്യുമെന്ന് എഴുതിയ നിലയില്‍ സന്ദേശം കണ്ടെത്തുകയായിരുന്നു.

കണ്ണാടിയിലെ സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പൈലറ്റ് വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (ATC) അറിയിച്ചു. തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിമാനം ഉടന്‍ തന്നെ സുരക്ഷിതമായ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറക്കി സി.ഐ.എസ്.എഫും (CISF) ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സമഗ്രമായ പരിശോധന നടത്തിവരികയാണ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വിമാനത്താവളത്തിലെ സി.സി.ടി.വി (CCTV) ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!