Thursday, November 12, 2026

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം; NVIDIA മേധാവി ജെന്‍സെന്‍ ഹുവാങ് രാജിവെച്ചു

വാഷിങ്ടണ്‍: പ്രമുഖ ചിപ്പ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയയുടെ (Nvidia) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങ് സ്ഥാനമൊഴിഞ്ഞു. ചൈനീസ് വനിതാ ബിസിനസ് പ്രമുഖ ആലിസ് ഹുവാങ്ങുമായുള്ള വ്യക്തിബന്ധവും, ചൈനീസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം. ഇതോടെ എന്‍വിഡിയയിലെ അദ്ദേഹത്തിന്റെ 33 വര്‍ഷത്തെ നീണ്ട സേവനത്തിനാണ് വിരാമമായിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്തി എന്‍വിഡിയയെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക്നോളജി കമ്പനിയായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ് ജെന്‍സന്‍ ഹുവാങ്. എന്‍വിഡിയയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഗാസ്പീഡ് ഇന്റര്‍നാഷണലിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ആലിസ് ഹുവാങ്ങുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം നേരത്തെ തുറന്നുസമ്മതിച്ചിരുന്നു.

ജെന്‍സന്‍ ഹുവാങ് പടിയിറങ്ങുന്ന സാഹചര്യത്തില്‍ കമ്പനിയുടെ താല്‍ക്കാലിക ചുമതല കൊളെറ്റ് ക്രെസിന് നല്‍കിയിട്ടുണ്ട്. 2013 മുതല്‍ എന്‍വിഡിയയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കൊളെറ്റ് ക്രെസ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!