ന്യൂയോർക്ക്: എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിന് മറ്റൊരു യുവതിയുമായും വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന പുതിയ വെളിപ്പെടുത്തലുമായി റോയിട്ടേഴ്സ്. എൻവിഡിയയിൽ ജോലി ചെയ്യുന്ന യുവതിയുമായാണ് ഹുവാങ് ബന്ധം പുലർത്തിയിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഹുവാങ്ങിനെതിരായ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
നേരത്തെ ചൈനീസ് ചാരയെന്ന് ആരോപിക്കപ്പെട്ടിരുന്ന വ്യവസായി ആലീസ് ഹുവാങ്ങുമായും എൻവിഡിയയിലെ മുതിർന്ന ഉദ്യോഗസ്ഥ കിംബെർലി പവലുമായും ഹുവാങിന് ബന്ധമുണ്ടായിരുന്നെന്ന ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോർട്ട് പ്രകാരം, മൂന്നാമതൊരു യുവതിയുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം.

എന്നാൽ, പുതിയ ആരോപണത്തിൽ പരാമർശിക്കുന്ന യുവതിയുടെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടില്ല. ആരോപണങ്ങളോട് എൻവിഡിയയോ ജെൻസൻ ഹുവാങ്ങോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആലീസുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഭാര്യയോടും ജീവനക്കാരോടും വിശദീകരണം നൽകി ഹുവാങ് കത്തെഴുതിയിരുന്നു. പിന്നീട് കിംബെർലി പവലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നു. പുതിയ വെളിപ്പെടുത്തലോടെ ഹുവാങ്ങിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
