Sunday, November 15, 2026

മലപ്പുറം ചെറുമുക്കിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 14കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ നാട്ടുകാർ

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ശിഹാബിന്റെ മകൻ ജുനൈദാണ് മരിച്ചത്. 14 വയസായിരുന്നു. ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.

സുഹൃത്തുക്കളോടൊപ്പം വീടിന് സമീപത്തെ വയലിൽ നിൽക്കുന്നതിനിടെയാണ് ജുനൈദിന് വൈദ്യുതാഘാതമേറ്റത്. സുഹൃത്തുക്കൾ നോക്കിനിൽക്കെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു.

വെന്നിയൂർ കെഎസ്ഇബി സെക്ഷന്റെ പരിധിയിലാണ് അപകടം നടന്നത്. വൈദ്യുതി തൂണിലെ സ്റ്റേ വയറിന്റെ ഒരു ഭാഗം വൈദ്യുത ലൈനുമായി സമ്പർക്കത്തിലായിരുന്നതായാണ് റിപ്പോർട്ട്. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

സ്റ്റേ വയറിലെ വൈദ്യുതിപ്രശ്നത്തെക്കുറിച്ച് പലതവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും കെഎസ്ഇബി നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

മരിച്ച കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!