Wednesday, November 18, 2026

B.Cയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരുക്ക്

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി സ്കീന നദിയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ടെറസിന് സമീപമാണ് അപകടമുണ്ടായത്. പാറയിടിച്ചിലാണ് ട്രെയിൻ പാളം തെറ്റാൻ കാരണമെന്ന് സിഎൻ റെയിൽ അറിയിച്ചു. രണ്ട് എൻജിനുകളും വനവിഭവങ്ങൾ കയറ്റിയ അഞ്ച് റെയിൽവേ വാഗണുകളുമാണ് പാളം തെറ്റിയത്. കണ്ടെയ്നറുകളിൽ ചിലത് നദിയിലേക്ക് പതിച്ചു.

അപകടത്തെ തുടർന്ന് ഒരു എൻജിന്റെ ഇന്ധനടാങ്കിൽ നിന്ന് ഡീസൽ ചോർന്നതായി റെയിൽവേ കമ്പനി സ്ഥിരീകരിച്ചു. ചോർച്ച നിയന്ത്രിക്കാനും നദിയിലെ പരിസ്ഥിതി ആഘാതം കുറയ്ക്കാനും നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു.

അപകടത്തെ തുടർന്ന് ഹൈവേ 16 താൽക്കാലികമായി അടച്ചിരുന്നു. പിന്നീട് ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്ന രീതിയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. സ്ഥലത്ത് ശുചീകരണ പ്രവർത്തനങ്ങളും തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!